ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം ; പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും


36 ലക്ഷം രൂപ കുടുംബത്തില്‍ നിന്നും തട്ടിയെടുത്തെന്ന പരാതിയില്‍ ജ്യോതിഷി ദേവീദാസനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും.
ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച്ചയാകും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുക. കസ്റ്റഡിയില്‍ വാങ്ങിയശേഷം പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യുക.
അതേസമയം, 36 ലക്ഷം രൂപ കുടുംബത്തില്‍ നിന്നും തട്ടിയെടുത്തെന്ന പരാതിയില്‍ ജ്യോതിഷി ദേവീദാസനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. ഇയാളുടെ പക്കല്‍ നിന്ന് ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദേവീദാസന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. നിലവില്‍ വനിതാ സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന കുട്ടിയുടെ അമ്മ ശ്രീതുവിനെ ഇന്നലെ എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.
കേരളത്തെ നടുക്കിയ ദേവേന്ദു കൊലപാതകത്തില്‍ മൂന്നാം ദിവസവും ദുരൂഹത തുടരുകയാണ്. സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാര്‍ വധിക്കാന്‍ കാരണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുഞ്ഞിന്റെ കരച്ചില്‍ പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്നും റിമാന്‍ഡ് റിപ്പാര്‍ട്ടിലുണ്ട്. ഇതെല്ലാമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
