കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; ഒരു കുടുംബത്തിലെ രണ്ടു പേർക്ക് ദാരുണാന്ത്യം

DROWNED TO DEATH

തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. വർക്കല കാപ്പിൽ ബീച്ചിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം. കൊല്ലം ശീമാട്ടി സ്വദേശിയായ അൽ അമീൻ (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ അൻവർ (34 വയസ്സ്) എന്നിവരാണ് മരിച്ചത്. അൽ അമീന്‍റെ സഹോദരിയുടെ ഭർത്താവാണ് അൻവർ. 

Tags