കണ്ണൂര്‍ ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

DROWN

കണ്ണൂര്‍ ഏച്ചൂരില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. മാച്ചേരിയിലാണ് അപകടം. മുഹമ്മദ് മിസ്ബല്‍ ആമീന്‍ (10) ,ആദില്‍ ബിന്‍ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു. ഒരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മറ്റൊരു കുട്ടിയുടെ മൃതദേഹം കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലുമാണ്.

Tags