തിരുവനന്തപുരത്ത് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച രണ്ടുപേർ പിടിയിൽ

arrest8
arrest8

നേ​മം: ഗൃ​ഹ​നാ​ഥ​നെ വ്യ​ക്തി​വി​രോ​ധം​മൂ​ലം ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച​കേ​സി​ൽ നി​ര​വ​ധി ക്രി​മി​ന​ല്‍ക്കേ​സു​ക​ളി​ലെ പ്ര​തി​യും കൂ​ട്ടാ​ളി​ക​ളി​ല്‍ ഒ​രാ​ളും പി​ടി​യി​ല്‍. ക​ര​മ​ന ബ​ണ്ട്‌​റോ​ഡ് സ്വ​ദേ​ശി അ​മ്മ​യ്‌​ക്കൊ​രു മ​ക​ന്‍ സോ​ജു എ​ന്ന അ​ജി​ത്കു​മാ​ര്‍ (43), കാ​ല​ടി ആ​റ്റു​പു​റം സ്വ​ദേ​ശി വി​ഷ്ണു (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ദി​വ​സ​ങ്ങ​ള്‍ക്കു മു​മ്പാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. പേ​ട്ട സ്വ​ദേ​ശി​യു​ടെ ഭൂ​മി​യി​ൽ​നി​ന്ന് ചെ​മ്മ​ണ്ണ് ക​ട​ത്തു​ന്ന​തി​ന് ലോ​ഡ് ഒ​ന്നി​ന് 1000 രൂ​പ വീ​തം ന​ല്‍ക​ണ​മെ​ന്ന് സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് എ​തി​ര്‍ത്ത​തോ​ടെ​യാ​ണ് ഇ​യാ​ളെ സോ​ജു​വി​ന്റെ വീ​ട്ടി​ലെ​ത്തി​ച്ച് നാ​ലു​പേ​ർ ചേ​ര്‍ന്ന് മ​ർ​ദി​ച്ച​ത്.

Tags