‘വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ലാത്തത്’, ശക്തമായ നടപടി സ്വീകരിക്കും; കെ രാധാകൃഷ്ണൻ എംപി

k radhakrishnan
k radhakrishnan

വയനാട്: വയനാട്ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതെന്ന്  കെ രാധാകൃഷ്ണൻ എംപി. ആക്രമണത്തിൽ പൊലീസ്  ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികളും സ്വീകരിക്കണം എന്നും എം പി പറഞ്ഞു. വിനോദ സഞ്ചാരികളിൽ ലഹരി ഉപയോഗങ്ങൾ വർദ്ധിക്കുന്നു. 

വിനോദ സഞ്ചാരികൾ അച്ചടക്കം പാലിക്കണം എന്നും എം പി പറഞ്ഞു. സമൂഹം ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തണം. സമൂഹത്തിന് കൃത്യമായ ബോധവൽക്കർണം ആവശ്യമാണ് എന്നും എം പി കൂട്ടിച്ചേർത്തു.

മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ ആർ കേളു പൊലിസിന് നിർദേശം നൽകി. പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ്ഗ ഉന്നതിയിലെ മാത്തൻ എന്നയാളെയാണ് റോഡിലൂടെ കാറിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു.

സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മാതനെ വിദഗ്ധ ചികിൽസയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്ര മണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി ഒ ആർ കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുമുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. മാതന് ആവശ്യമായ വിദഗ്ധ ചികിൽസ നൽകാനും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. കൂടൽ കടവിൽ തടയണ കാണാനെത്തിയ വിനോദ സഞ്ചാരികളാണ് ഞായറാഴ്ച വൈകിട്ട് മാതനെ കാറിൽ വലിച്ചിഴച്ചത്.

Tags