എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

tree on railway track

കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലാണ് മരം മറിഞ്ഞുവീണത്. ഇതേത്തുടർന്ന് രണ്ട് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.

അതേസമയം മരം മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്.  അരമണിക്കൂറിനുള്ളില്‍ ഒരു ട്രാക്ക് സഞ്ചാര യോഗ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.