ഫിറ്റ്‌നസ് അവസാനിച്ച സ്‌കൂള്‍ ബസുകള്‍ക്ക് ഗതാഗത കമ്മീഷണര്‍ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കി ; സ്‌കൂള്‍ ബസ് അപകടത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം

ganesh kumar
ganesh kumar

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ആവശ്യ പ്രകാരം നീട്ടി നല്‍കാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.

കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ ആക്ഷേപം സര്‍ക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്‌നസ് അവസാനിച്ച സ്‌കൂള്‍ ബസുകള്‍ക്ക് ഗതാഗത കമ്മീഷണര്‍ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കി. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ആവശ്യ പ്രകാരം നീട്ടി നല്‍കാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. പ്രവൃത്തി ദിവസങ്ങളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയാല്‍ സര്‍വ്വീസ് മുടങ്ങുമെന്നായിരുന്നു സ്‌കൂളുകളുടെ പരാതി. ഇതിനെതിരെയാണ് ആക്ഷേപം ഉയരുന്നത്. 

ഗതാഗത വകുപ്പിന്റെ നടപടി ചട്ടവിരുദ്ധമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. വാഹനങ്ങളുടെ ഫിറ്റ്‌നസ് നീട്ടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് അധികാരം. ഫിറ്റ്‌നസ് നീട്ടി നല്‍കാന്‍ മന്ത്രിക്കോ ഗതാഗത കമ്മീഷണര്‍ക്കോ അധികാരമില്ലാതിക്കെയാണ് നീട്ടി നല്‍കിയത്. ഫിറ്റ്‌നസ് കഴിഞ്ഞ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സും ലഭിക്കില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറില്‍ തീര്‍ന്നതാണെന്നുമാണ് ഡ്രൈവര്‍ നിസാം വെളിപ്പെടുത്തിയിരുന്നു.

Tags