'ഒറ്റുകാരാ... മാപ്പില്ല'; പയ്യന്നൂരില്‍ എം കെ രാഘവന്‍ എംപിക്കെതിരെ പോസ്റ്ററുകള്‍
Dec 12, 2024, 07:17 IST


കോണ്‍ഗ്രസ്സ് ഓഫീസിന്റെ ചുവരിലും പയ്യന്നൂര്‍ നഗരത്തിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
കണ്ണൂര്‍ പയ്യന്നൂരില്‍ എം കെ രാഘവന്‍ എംപിക്കെതിരെ പോസ്റ്ററുകള്‍. എം കെ രാഘവന്‍ ഒറ്റുകാരനെന്നും, മാപ്പില്ലെന്ന എന്നുമാണ് പോസ്റ്ററിലെ പരാമര്‍ശം. കോണ്‍ഗ്രസ്സ് ഓഫീസിന്റെ ചുവരിലും പയ്യന്നൂര്‍ നഗരത്തിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
എം കെ രാഘവന്‍ എം പി ചെയര്‍മാനായ മാടായി കോളേജ് ഭരണസമിതി കോഴ വാങ്ങി, 2 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കിയെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആരോപണം. എം കെ രാഘവനെതിരെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.
എം കെ രാഘവന്‍ സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാണ് കണ്ണൂര്‍ ഡിസിസി നിലപാട്. ഇതിനെതിരെ രാഘവന്‍ തുറന്നടിച്ചതോടെ നേതാക്കള്‍ക്കിടയിലും തര്‍ക്കം. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്.