വിവരാവകാശം സദ്ഭരണത്തിനുള്ള ഉപാധി: ടി.കെ.രാമകൃഷ്ണന്‍


പാലക്കാട് : വിവരാവകാശ നിയമം സദ്ഭരണത്തിനുളള ഉപാധിയാണെന്നും ഉത്തരവാദിത്വം, സുതാര്യത, അഴിമതി ഇല്ലാത്ത ഭരണം എന്നിവയാണ് നിയമം ലക്ഷ്യമാക്കുന്നതെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ടി.കെ രാമകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ പരാതി പരിഹാര സിറ്റിങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൗലിക അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ കോടതിയെ സമീപിച്ച് അവ നേടേണ്ട അവസ്ഥയാണുളളത്. വിവരാവകാശ നിയമപ്രകാരം യാതൊരു ചിലവും ഇല്ലാതെ ജനങ്ങള്‍ക്ക് വിവരം ലഭിക്കും. നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളാണെങ്കില്‍ ലഭിച്ചിരിക്കണം എന്നതനുസരിച്ചാണ് കമ്മീഷന്‍ മുന്നോട്ട് പോകുന്നത്. നിയമം നടപ്പിലാക്കുമ്പോഴാണ് അത് അര്‍ത്ഥ പൂര്‍ണ്ണമാകുന്നത്. ക്രോഢീകരിച്ചില്ലെന്നും ലഭ്യമല്ലെന്നുള്ള കാരണത്താല്‍ വിവരങ്ങള്‍ നിഷേധിക്കുന്നത് ശരിയായ രീതിയില്ല. വ്യക്തമായതും സത്യമായ, സംശയത്തിനിടമില്ലാത്ത വിവരങ്ങളാണ് സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ടത്. നല്‍കുന്ന വിവരങ്ങള്‍ ആധികാരികമല്ലാതിരിക്കുക, വളരെ ചുരുക്കി ആവശ്യമായ കാര്യങ്ങള്‍ കൊടുക്കാതിരിക്കുക എന്നതെല്ലാം നിയമത്തിന് എതിരാണ്. ചില ആളുകള്‍ മനപൂര്‍വം ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നതിനായി നിയമം ദുരുപയോഗം ചെയ്യുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണക്ലാസുകളും ശില്പശാലകളും തെളിവെടുപ്പിന്റെ ഭാഗമായി ഹിയറിങ്ങുകളും, ഓഫീസുകളില്‍ പരിശോധനയും കമ്മീഷന്‍ നടത്തുന്നുണ്ട്. സെക്ഷന്‍ 4(1) പ്രകാരം ഓഫീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെബ്സൈറ്റിലോ ജനങ്ങള്‍ക്ക് ലഭിക്കുന്നതരത്തിലോ സംവിധാനമൊരുക്കേണ്ടതാണ്.
ഒഫീഷ്യല്‍ സ്രീക്രട്ട്സ് ആക്ട് 2005 ല്‍ വിവരാവകാശം വന്നതോടെ പ്രാബല്യമില്ലാതെ ആയി. എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ രേഖകളും വിവരങ്ങളും രേഖകളും പലപ്പോഴും രഹസ്യമാക്കി വയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എകകണ്ഠേനമായ തീരുമാന പ്രകാരം നിലവില്‍ വന്ന നിയമം ജനങ്ങളെ ജനാധിപത്യത്തിന്റെ ഭാഗമാക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമായി ജനങ്ങള്‍ വിവരങ്ങളറിയണമെന്നതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
