തിരുവല്ലയിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം ; വിദ്യാർത്ഥികൾക്ക് പരിക്ക്

thiruvalla
thiruvalla

തിരുവല്ല : തിരുവല്ലയിലെ തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വള്ളംകുളം നാഷണൽ സ്കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം.

thiruvalla

 കവിയൂർ ഭാഗത്തേക്ക് വിദ്യാർത്ഥികളുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച ബസ് മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ബസ്സിൽ ഉണ്ടായിരുന്ന എല്ലാവരുടെയും പരിക്ക് സാരമുള്ളതല്ല.

Tags