തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം ; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

thiruvalla

തിരുവല്ല : തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ചതിന്റെ പേരിൽ എട്ടു ഉദ്യോഗസ്ഥർക്ക്  നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകൾ അടക്കം ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടീസ് നൽകിയത്.

thiruvalla

മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. വിശദീകരണം തൃപ്തികരം അല്ലെങ്കിൽ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

thiruvalla

ഇക്കഴിഞ്ഞ ഞായറാഴ്ച പെയിൻറിംഗ് ഉണ്ടായിരുന്ന ഫയൽ ജോലികൾ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീൽസ് എടുത്തത്.

ഇത് ജീവനക്കാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ഇതോടെ പല കോണിൽ നിന്നും ആശംസകളും ഒപ്പം തന്നെ വിമർശനങ്ങളും ഉയർന്നു. ഇതേ തുടർന്നാണ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

Tags