തിരുവല്ലയിൽ ലോറിയിൽ കൊണ്ടുപോയ ചൂളക്കമ്പ് വടം പൊട്ടി വീണ് അപകടം

An accident occurred in Tiruvalla when the furnace rope being taken in a lorry broke and fell
An accident occurred in Tiruvalla when the furnace rope being taken in a lorry broke and fell

തിരുവല്ല : എം സി റോഡിലെ കുറ്റൂരിൽ ലോറിയിൽ കൊണ്ടുപോയ ചൂളക്കമ്പ് വടം പൊട്ടി വീണു. ആർക്കും പരുക്കില്ല. കുറ്റൂർ തോണ്ടറപാലത്തിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു.

An accident occurred in Tiruvalla when the furnace rope being taken in a lorry broke and fell

തമിഴ്നാട്ടിൽ നിന്നും ലോറിയിൽ ചൂളക്കമ്പ് കയറ്റി കൊണ്ടുവന്ന വാഹനം ചെങ്ങന്നൂർ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്നതിനിടെ വടം പൊട്ടിയത്. തുടർന്ന് പൊട്ടിയ ചൂളക്കമ്പുകൾ റോഡിന്റെ വശത്തെ നടപ്പാതയിലും റോഡിലും വീണു. തിരക്ക് നിറഞ്ഞ പാലത്തിൽ പുലർച്ചെ ആയതിനാൽ വലിയ അപകടം ഒഴിവായി. തിരുവല്ല പോലിസ് സ്ഥലത്ത് എത്തി വാഹനം മാറ്റുന്നതിന് വേണ്ട നിർദേശം നൽകി.

Tags