വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം ; ആടിനെ കൊന്നു

tiger
tiger

പ്രദേശത്ത് കൂട് സ്ഥാപിച്ച് വനം വകുപ്പ് ജാഗ്ര തുടരുകയാണ്.

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം. കേശവന്‍ എന്നയാളുടെ ആടിനെ പുലര്‍ച്ചെ കടുവ കൊന്നു. 

പ്രദേശത്ത് കൂട് സ്ഥാപിച്ച് വനം വകുപ്പ് ജാഗ്ര തുടരുകയാണ്. കുംകി ആനകളെ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നുണ്ട്. ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘങ്ങളായിട്ടാണ് തിരച്ചില്‍.

നേരത്തെ കടുവയുടെ ആക്രമണം ഉണ്ടായ അമരക്കുനിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് പുതിയ സംഭവം.
 

Tags