ശബരിമല ദർശനത്തിന് എത്തുന്ന അന്യ രാജ്യക്കാരായ അയ്യപ്പഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനത്തിലൂടെ എത്രയും പെട്ടെന്ന് ദർശനം നടത്തി മടങ്ങി യാത്ര സുഗമം ആക്കണമെന്നും മേൽശാന്തി സമാജം

Through spot booking system for Ayyappa devotees coming to visit Sabarimala

നെടുമ്പാശ്ശേരി: ശബരിമല ദർശനത്തിന് എത്തുന്ന അന്യ രാജ്യക്കാരായ അയ്യപ്പഭക്തർക്ക്   സ്പോട്ട്  ബുക്കിംഗ് സംവിധാനത്തിലൂടെ എത്രയും പെട്ടെന്ന് ദർശനം നടത്തി മടക്കിയ യാത്ര സുഗമം ആക്കണമെന്നും മേൽശാന്തി സമാജം ആവശ്യപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ  നെടുമ്പാശ്ശേരിയിൽ കൂടിയ യോഗത്തിൽ    മലേഷ്യൻ അയ്യപ്പ സേവാസംഘം പ്രസിഡൻ്റ്    യുവരാജ് കുപ്പുസ്വാമി   തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ  സംസ്ഥാന പ്രസിഡൻ്റ്  പുതുമന  മനു നമ്പൂതിരിയോടും    

മേൽശാന്തി സമാജം പ്രസിഡൻ്റ്  എഴീക്കോട് ശശി നമ്പൂതിരി യോടും   വിദേശ സ്വാമിഭക്തനുഭവിക്കുന്ന  കഷ്ടപ്പാടുകൾ വിവരിച്ചു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെത്തുന്ന സ്വാമി ഭക്തർക്ക് ഇപ്പോഴത്തെ സ്ഥിതിയിൽ വിലപ്പെട്ട ദിവസങ്ങളും  വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നുവെന്നും സ്വാമിമാർ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ    സംസ്ഥാന പ്രസിഡൻ്റ്  പുതുമന മനു നമ്പൂതിരിയെ മലേഷ്യൻ അയ്യപ്പ സേവാസംഘ  പ്രതിനിധികളും പ്രസിഡൻ്റ്  യുവരാജ് കുപ്പസ്വാമി  ചേർന്ന് ആദരിച്ചു.

Tags