തൃശ്ശൂരിൽ വനമേഖലയിൽ കാട്ടാനയുടെ ആക്രമണം ; സ്ത്രീ കൊല്ലപ്പെട്ടു
Dec 11, 2024, 15:30 IST


തൃശ്ശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയിൽ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. വെള്ളിക്കുളങ്ങര സ്വദേശിയായ ആദിവാസി സ്ത്രീ മീനാക്ഷി(70)യാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാക്കരപ്പാറയിൽ വനത്തിനുള്ളിലാണ് സംഭവം. കാട്ടാന മീനാക്ഷിയെ ചവിട്ടുകയായിരുന്നു.
അതേസമയം, കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ എസ് എഫ് ഐയും-കെ എസ് യുവും തമ്മിൽ സംഘർഷം. കൊടിമരം തകർത്തതിനെ തുടർന്നാണ് തർക്കം. സംഘർഷത്തിൽ പോലീസ് ലാത്തിവീശി. നിരവധി വിദ്യാർത്ഥികൾക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.