തൃശ്ശൂരിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്കേറ്റു

elephant
elephant

തൃശൂര്‍: വാല്‍പ്പാറ ഈട്ടിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയില്‍ കയറിയ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്കേറ്റു. ജയശ്രീ പ്രൈവറ്റ് എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈട്ടിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളി അന്നലക്ഷ്മി (67) ക്കാണ് പരുക്കേറ്റത്. 26ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം.

രാത്രിയോടെ കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി. തുടര്‍ന്ന് റേഷന്‍കടയുടെ വാതില്‍ തകര്‍ത്തു. റേഷന്‍കടയോട് ചേര്‍ന്നുള്ള മുറിയില്‍ താമിസിക്കുന്ന അന്നലക്ഷ്മി ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴായിരുന്നു ആനയുടെ ആക്രമണം. ഇവരെ തുമ്പികൈ കൊണ്ട് തട്ടിയിട്ട് ചവിട്ടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ സമീപവാസികളാണ് ബഹളംവച്ച് ആനയെ ഓടിച്ചുവിട്ടത്. വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ ചികിത്സക്കായി പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags