തൃശ്ശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു

accident-alappuzha
accident-alappuzha

തൃശ്ശൂർ: ചാലക്കുടി പോട്ടയിൽ ബൈക്ക് മറിഞ്ഞ് മധ്യവയസ്കൻ മരിച്ചു. കൊരട്ടി വെളിയത്തുവീട്ടിൽ നെൽസൺ ജോർജ്ജ് (51) ആണ് മരിച്ചത്.

ഇന്നലെ രാത്രി ഇയാൾ വാടാനപ്പള്ളിയിലെ ജോലി സ്ഥലത്ത് നിന്ന് തിരികെ വരുന്ന വഴിക്കാണ് ബൈക്ക് റോഡിൽ തെന്നിവീണ് അപകടമുണ്ടായത്.

ഗുരുതര പരിക്കേറ്റതിനെ തുടർന്ന് നെൽസനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Tags