തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് 60 കാരിക്ക് ദാരുണാന്ത്യം

A 60-year-old woman met a tragic end after falling from a running bus in Thrissur.
A 60-year-old woman met a tragic end after falling from a running bus in Thrissur.

തൃശൂര്‍ : തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് സ്ത്രീക്ക് ദാരുണാന്ത്യം. തൃശൂര്‍ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി എന്ന 60 കാരിയാണ് മരിച്ചത്.

ഇന്ന് രാവിലെ 7 .15 ആയിരുന്നു അപകടം. കാട്ടുകുളം ഗവ. വൊക്കേഷണൽ സ്കൂൾ ഗ്രൗണ്ടിന് സമീപത്തെ വളവിൽ ബസ് തിരിയുമ്പോഴാണ് സീറ്റിൽ ഇരുന്ന ഇന്ദിരാദേവി പുറത്തേക്ക് തെറിച്ചു വീണത്.  ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലംകോട് നിന്ന് കാടാമ്പുഴക്ക് വരികയായിരുന്ന മർവ എന്ന പേരുള്ള സ്വകാര്യ ബസിൽ നിന്നാണ് ഇന്ദിരാ ദേവി തെറിച്ചുവീണത്. സംഭവത്തെ തുടര്‍ന്ന് പഴയന്നൂര്‍ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.

റോഡിലേക്ക് തെറിച്ചുവീണ ഇന്ദിരയുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കേൽക്കുകയായിരുന്നു. ബസിന്‍റെ ഡോറിലൂടെയാണ് ഇന്ദിര പുറത്തേക്ക് തെറിച്ച് വീണത്. അപകടം ഉണ്ടായ ഉടനെ ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി.  പഴമ്പാലക്കോട് കൂട്ടുപുഴയിൽ നിന്നാണ് ഇന്ദിരയും മകളും ബസിൽ കയറിയത്.

Tags