മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയിരുന്ന തോമസ് കെ തോമസ് എംഎല്‍എ നാട്ടിലേക്ക് മടങ്ങി

thomas k thomas
thomas k thomas

ഇന്ന് ശരദ് പവാറുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് തോമസ് കെ തോമസ് ഇന്നലെ അറിയിച്ചിരുന്നത്.

മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്കായി ഡല്‍ഹിയില്‍ എത്തിയിരുന്ന എന്‍സിപി എംഎല്‍എ തോമസ് കെ തോമസ് നാട്ടിലേക്ക് മടങ്ങി. 

ഇന്ന് ശരദ് പവാറുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് തോമസ് കെ തോമസ് ഇന്നലെ അറിയിച്ചിരുന്നത്. നാട്ടിലെത്തിയ ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന. 

കഴിഞ്ഞ ദിവസമാണ് മന്ത്രിമാറ്റത്തിലെ തീരുമാനം നീളുന്നതില്‍ കടുത്ത അതൃപ്തിയില്‍ തോമസ് കെ തോമസ് എംഎല്‍എ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത്.  ഡല്‍ഹിയിലെ ശരദ് പവാറിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച നടന്നത്. എല്ലാ കാര്യങ്ങളും ശരദ് പവാറിനെ ബോധിപ്പിച്ചു എന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയെന്നും തോമസ് കെ തോമസ് പറഞ്ഞു. 

Tags