അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യന്‍ ഇനിയുമുണ്ടാകും : മുഹമ്മദ് റിയാസ്

pinarayi

പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ... അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യന്‍ ഇനിയുമുണ്ടാകും,

മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പി എ മുഹമ്മദ് റിയാസ് എംഎല്‍എ. തളരാത്ത മനസ്സിനും പതറാത്ത നിലപാടുകള്‍ക്കും ജന്മദിനാശംസകളെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

തളരാത്ത മനസ്സിനും പതറാത്ത നിലപാടുകള്‍ക്കും ജന്മദിനാശംസകള്‍. കോരന്റെ മകനെ അംഗീകരിക്കാനാവാത്ത

ഫ്യൂഡല്‍ വരേണ്യതയും കോര്‍പ്പറേറ്റ് മാധ്യമങ്ങളും നിരന്തരമായി സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു.


പ്രസ്ഥാനത്തിനുമപ്പുറം ഈ മനുഷ്യന് നിലപാടില്ല എന്നത് കൊണ്ടാണ് ആക്രമത്തിന് ഇളവ് നല്‍കാത്തതെന്നറിയാം.

സകല മര്യാദകളും ലംഘിച്ച് അപവാദ പ്രചരണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

വ്യക്തിപരമായി അധിക്ഷേപിച്ച് തകര്‍ത്തുകളയാന്‍ എല്ലാ അടവുകളും പയറ്റിക്കൊണ്ടേയിരിക്കുന്നു. മുഖ്യമന്ത്രി പദത്തില്‍ ഇരുന്നയാള്‍ ഉടനെ പ്രതിപക്ഷ നേതാവായത് എന്തോ പുതിയ സംഭവമായാണ് ഇപ്പോഴുള്ള പ്രചരണം. സഖാക്കള്‍ ഇഎംഎസ്സും ഇകെ നായനാരും വിഎസ്സും ഇങ്ങനെ ആയത് അറിയാത്തവരല്ലല്ലോ ഈ പ്രചാരകര്‍. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആര് എന്ത് ചുമതല നിര്‍വ്വഹിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്.

ഇനി ഒന്ന് ഓര്‍മ്മിപ്പിച്ചോട്ടെ, UDFല്‍ കെ കരുണാകരനും എ. കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും ഇങ്ങനെ ആയതല്ലേ ?


എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ വളഞ്ഞിട്ടടിച്ചോളൂ പക്ഷേ, ജനമനസില്‍ സഖാവ് അന്നും ഇന്നും എന്നും പോരാട്ടത്തിന്റെ പ്രതീകമാണ്. എക്കാലവും പ്രസ്ഥാനത്തിനുവേണ്ടി മാത്രം നിലകൊണ്ടതിനാണ്, വിട്ടുവീഴ്ചയില്ലാതെ നിലപാടു പറഞ്ഞതിനാണ് ഈ ആക്രമണമെന്ന് അറിയാം.

പ്രായമായെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരേ... അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യന്‍ ഇനിയുമുണ്ടാകും,

കൂടെ പോരാടാന്‍ ഞങ്ങളും.

Tags