തിരുവനന്തപുരം തുമ്പയിൽ വീടിനുനേരെ ബോംബേറ്; രണ്ടുപേർക്ക് പരിക്ക്

thumba

തിരുവനന്തപുരം തുമ്പയിൽ വീടിനുനേരെ ബോംബേറ്. തുമ്പ നെഹ്‌റു സ്റ്റേഷന് സമീപത്തെ ഷമീർ എന്ന ആളുടെ വീടിന് നേരെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് നാടൻ ബോംബെറിഞ്ഞത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അഖിലിന്റെ കൈക്ക് ഗുരുതരമായ പരിക്കുണ്ട്.