തിരുവനന്തപുരത്ത് കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു
Feb 5, 2025, 15:47 IST


തിരുവനന്തപുരം: കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. തോട്ടവാരം രേവതിയിൽ ബിന്ദുവാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 57 വയസ്സായിരുന്നു. ആറ്റിങ്ങലിൽ നിന്നാണ് വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് തലക്ക് ഗുരുതര പരിക്കേറ്റത്.
തിങ്കളാഴ്ചയാണ് സംഭവം. കശാപ്പിനായി കൊണ്ടു വന്ന കാള ബിന്ദുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഏറെനേരം പരിഭ്രാന്തി പരത്തിയ കാളയെ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴടക്കാനായത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റും.