തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ടുപേർക്ക് പരിക്ക്; ബോംബെറിഞ്ഞത് ബൈക്കിലെത്തിയ സംഘം

blast
തിരുവനന്തപുരം തുമ്പയിൽ ബോംബേറ്. തുമ്പ നെഹ്‌റു സ്റ്റേഷന് സമീപത്ത് ബൈക്കിലെത്തിയ സംഘമാണ് നാടൻ ബോംബെറിഞ്ഞത്. ഷമീർ എന്ന ആളുടെ വീടിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അഖിലിന്റെ കൈക്ക് ഗുരുതരമായ പരിക്കുണ്ട്.
 

Tags