നൂറാം വയസിലും ജനാധിപത്യ ബോധം ; തിരുവല്ലയിൽ വോട്ട് രേഖപ്പെടുത്തി ഫാദർ എബ്രഹാം മാരേട്ട്

100-year-old Father Abraham Maret casts his vote in Thiruvalla
100-year-old Father Abraham Maret casts his vote in Thiruvalla

തിരുവല്ല : കുറ്റൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുറ്റൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം നമ്പർ ബൂത്തിൽ നൂറു വയസ്സുകാരനായ മലങ്കര കത്തോലിക്ക സഭയിലെ സീനിയർ വൈദികനായ ഫാദർ എബ്രഹാം മാരേട്ട് വോട്ട് രേഖപ്പെടുത്തി. 1956 സംസ്ഥാന രൂപീകൃതമായ ശേഷമുള്ള 57 ലെ തെരഞ്ഞെടുപ്പ് മുതൽ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നു. 

tRootC1469263">

കുറ്റൂർ സ്നേഹ സദനിൽ വിശ്രമജീവിതം നയിക്കുകയാണ് ഫാദർ എബ്രഹാം മാരേറ്റ്. സീനിയർ വൈദികരായ മാത്യു പഞ്ഞിക്കാട്ടിൽ, തോമസ് പുതിയവീട്ടിൽ എന്നിവരും എബ്രഹാം വോട്ട് ചെയ്യാൻ എത്തിയിരുന്നു. വോട്ട് പാഴാക്കരുത് എന്ന സന്ദേശമാണ് തന്നെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് ഫാദർ പറഞ്ഞു.

Tags