തിരുവല്ലയിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന്റെ പേരിൽ നടപടി നേരിട്ട കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടേക്കുമെന്ന് സൂചന

thiruvalla

തിരുവല്ല : വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട തിരുവല്ല നഗരസഭ കൗൺസിലറും മുൻ ചെയർപേഴ്സനുമായ ബിന്ദു ജയകുമാറും നഗരസഭ മുൻ ചെയർമാനും തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും ആയിരുന്ന ഭർത്താവ് ആർ ജയകുമാറും പാർട്ടി ബന്ധം ഉപേക്ഷിച്ചേക്കും എന്ന അഭ്യൂഹം ഉയരുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്നും ബിന്ദു ജയകുമാറിനെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള കത്ത് ശനിയാഴ്ച വൈകിട്ടോടെയാണ് ഡിസിസി പ്രസിഡണ്ട് പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ബിന്ദു ജയകുമാറും ഭർത്താവ് ആർ ജയകുമാറും കോൺഗ്രസ് പാർട്ടി ഉപേക്ഷിച്ചേക്കും എന്ന അഭ്യൂഹം ഉയരുന്നത്. 

ജൂൺ മാസം പതിനാറിന് നടന്ന നഗരസഭ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ബിന്ദു ജയകുമാറിന്റെ വോട്ട് അസാധു ആയിരുന്നു. ഇക്കാര്യത്തിൽ ഡിസിസി നേതൃത്വം ബിന്ദു ജയകുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ബിന്ദു ജയകുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വം ഇവരെ സസ്പെൻഡ് ചെയ്തത്. യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന മാത്യു ചാക്കോയ്ക്ക് വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് നേതൃത്വം കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ വോട്ടിംഗ് വേളയിൽ വോട്ട് രേഖപ്പെടുത്തേണ്ട സ്ഥാനത്ത് ബിന്ദു ജയകുമാർ സ്വന്തം പേര് എഴുതി വയ്ക്കുകയായിരുന്നു. 

ബിന്ദുവിനെ കൂടാതെ മുൻ ചെയർപേഴ്സണും കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗവുമായ ഷീലാ വർഗീസിന്റെ വോട്ടും അസാധു ആയിരുന്നു. യുഡിഎഫ് - എൽഡിഎഫ് അംഗബലം ഒരുപോലെ വന്നതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ജിജി വട്ടശ്ശേരിൽ വൈസ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടിക്ക് വലിയ നാണക്കേടാകുകയും ചെയ്തു. 

thiruvalla muncipality

വോട്ട് അസാധുവായത് മനപ്പൂർവ്വമല്ലെന്ന് ബിന്ദു, ഡി.സി.സിക്ക് വിശദീകരണം നൽകിയെങ്കിലും വിശ്വാസയോഗ്യവും തൃപ്തികരവുമല്ലാത്ത സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ നടപടി. ബിന്ദു ജയകുമാറിനെയും ഭർത്താവ് ആർ ജയകുമാറിനെയും സിപിഎം, ബിജെപി നേതൃത്വം ഇതിനോടകം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ കൃത്യമായ പ്രതികരണം നടത്തുവാൻ ഇരുവരും തയ്യാറായിട്ടില്ല. 

അതേസമയം കോൺഗ്രസ് ഒരു സെമി കേർഡർ പാർട്ടിയാണെന്നും പാർട്ടിയിൽ നിന്നും ആര് വിട്ടു പോയാലും പാർട്ടിക്ക് ഒരു ക്ഷീണവും സംഭവിക്കില്ലെന്നും ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ പ്രതികരിച്ചു. കടപ്ര ഗ്രാമപഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നതിന്റെ പേരിൽ കോൺഗ്രസ് അംഗം മേഴ്‌സി എബ്രഹാമിനെയും ഡിസിസി നേതൃത്വം ശനിയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. 

അന്വേഷണ വിധേയമായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലാണ് സസ്പെൻസ് ചെയ്‍തത്. നഗരസഭയിലെ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ബിന്ദുവിന്റെ വോട്ട് അസാധുവായിരുന്നു. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി മാത്യു ചാക്കോയ്ക്ക് വോട്ട് കിട്ടാതിരുന്നതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ജിജി വട്ടശ്ശേരിക്ക് അപ്രതീക്ഷിത വിജയം നേടുകയും ചെയ്തു. 

ഇത് യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടിക്ക് വലിയ നാണക്കേടാകുകയും ചെയ്തു. വോട്ട് അസാധുവായത് മനപ്പൂർവ്വമല്ലെന്ന് ബിന്ദു, ഡി.സി.സിക്ക് വിശദീകരണം നൽകിയെങ്കിലും വിശ്വാസയോഗ്യവും തൃപ്തികരവുമല്ലാത്ത സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ നടപടി. മുൻ ചെയർപേഴ്‌സൺ കേരള കോൺഗ്രസിലെ ഷീല വർഗീസിന്റെ വോട്ടും അസാധുവായിരുന്നു.

കടപ്ര ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിലെ ധാരണപ്രകാരം വൈസ് പ്രസിഡന്റായിരുന്ന മേഴ്‌സി എബ്രഹാം രാജിവെച്ചു. തുടർന്ന് നടന്ന വോട്ടെടുപ്പിൽ പങ്കെടുക്കാതെ മേഴ്‌സി എബ്രഹാം വിട്ടുനിൽക്കുകയായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഉൾപ്പെടെ വൈകിയെത്തിയതിനാൽ ഭാഗ്യം കൊണ്ടാണ് യു.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമാകാതിരുന്നത്. 

വൈകിയെത്തിയവർക്ക് വോട്ട് ചെയ്യാൻ അവസരം നൽകാതിരുന്ന സാഹചര്യത്തിൽ എൽ.ഡി.എഫിലെ മറ്റ് അംഗങ്ങളും വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചതോടെ യു.ഡി.എഫിലെ മിനി ജോസ് എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. കോൺഗ്രസ് നൽകിയ വിപ്പ് ലംഘിച്ചു വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനാണ് മേഴ്‌സി എബ്രഹാമിനെതിരെ നടപടി.