ബിനോയ് വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് റഹീമിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല ; എഐവൈഎഫ്

binoy

സിപിഐ സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാവുമായ ബിനോയ് വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് എഎ റഹീമിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐവൈഎഫ്.

ബിനോയ് വിശ്വം എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണെന്നും എഐവൈഎഫ് പറഞ്ഞു. ഇടതുപക്ഷത്തിനെതിരായി ആസൂത്രിതമായ ആക്രമണങ്ങള്‍ വലതുപക്ഷവും മാധ്യമങ്ങളും നടത്തുന്ന സാഹചര്യത്തില്‍ എസ്എഫ്‌ഐയുടെ പേരില്‍ ചില ക്രിമിനലുകള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ടെന്നും ഇത് തിരുത്തുവാന്‍ എസ്എഫ്‌ഐ തയ്യാറാകണമെന്നാണ് ബിനോയ് വിശ്വം ആവശ്യപ്പെട്ടതെന്നും എഐവൈഎഫ് പറഞ്ഞു.
വിമര്‍ശനം ഉള്‍ക്കൊണ്ട് എസ്എഫ്‌ഐയുടെ രീതികളില്‍ പരിഷ്‌ക്കരണത്തിന് ആഹ്വാനം നല്‍കാതെ ബിനോയ് വിശ്വത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന എഎ റഹീം എംപി യുടെ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ എഐവൈഎഫ് ഇടതുപക്ഷം കൂടുതല്‍ തിരുത്തലുകള്‍ക്ക് വിധേയമാകേണ്ട കാലഘട്ടത്തില്‍ ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും പറഞ്ഞു.

Tags