മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ല ; ചെന്നിത്തല

ramesh chennithala
ramesh chennithala

എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്.

മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുത്തതില്‍ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. എന്‍എസ്എസ് മതേതര ബ്രാന്‍ഡാണ്. താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ഗുണം കോണ്‍?ഗ്രസ് പാര്‍ട്ടിക്കാണ്. അതില്‍ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. തന്നെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചവരെ കുറിച്ച് പറയാന്‍ സമയമായിട്ടില്ല. സുകുമാരന്‍ നായരുമായി താന്‍ നേരിട്ട് സംസാരിച്ചു. എന്‍.എസ്.എസുമായുള്ള പിണക്കം തീര്‍ത്തതത് നേരിട്ടാണെന്നും ഇടനിലക്കാരില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതാവുമായി അഭിപ്രായ ഭിന്നതയില്ല. എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണ്. സാധാരണ പ്രവര്‍ത്തകര്‍ മത്സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് തന്റെ മുന്നിലുള്ള അടുത്ത ലക്ഷ്യമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വിശദമാക്കി.

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറിയത് ഹൈക്കമാന്‍ഡ് തീരുമാന പ്രകാരമാണ്. എന്നാല്‍ സ്ഥാനം ഒഴിയാന്‍ തന്നോട് നേരിട്ട് പറയാത്തത് വിഷമമുണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു. 

Tags