തിരുവല്ലയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് രണ്ടാമതും മോഷണം
വള്ളംകുളം പടിഞ്ഞാറ് മനക്കച്ചിറ നിലക്കത്താനത്ത് വീട്ടില്‍ പരേതനായ എം കെ രാമചന്ദ്രന്‍ നായരുടെ വീട്ടിലാണ് വീണ്ടും മോഷണം നടന്നത്.
തിരുവല്ല : തിരുവല്ലയിലെ മനക്കച്ചിറയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം നടത്തിയ വീട്ടില്‍ വീണ്ടും മോഷണം. വള്ളംകുളം പടിഞ്ഞാറ് മനക്കച്ചിറ നിലക്കത്താനത്ത് വീട്ടില്‍ പരേതനായ എം കെ രാമചന്ദ്രന്‍ നായരുടെ വീട്ടിലാണ് വീണ്ടും മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രി നടന്ന മോഷണത്തില്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മോതിവും ഓട്ടുപാത്രങ്ങളും ടിവിയും ഇന്‍വര്‍ട്ടറും ഉള്‍പ്പെടെ 4 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു.
രാമചന്ദ്രന്‍ നായരുടെ തുകലശ്ശേരി സ്വദേശിയായ രണ്ടാമത്തെ മകന്‍ സതീഷ് ചന്ദ്രന്‍ ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് ആദ്യ മോഷണ വിവരം പുറത്തിറഞ്ഞത്. ഞായറാഴ്ച രാവിലെ സതീഷ് ചന്ദ്രന്‍ വീണ്ടും എത്തിയപ്പോഴാണ് രണ്ടാമത്തെ മോഷണ വിവരം അറിയുന്നത്. ഗ്യാസ് സിലിണ്ടര്‍, ടേപ്പ് റെക്കാര്‍ഡര്‍ എന്നിവയാണ് ശനിയാഴ്ച രാത്രി മോഷണം പോയത്. വീടിന്റെ മുന്‍ വാതില്‍ തുറന്ന് അകത്തു കയറിയ സതീഷ് ചന്ദ്രന്‍ അടുക്കള ഭാഗത്തെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാമതും മോഷണം നടന്നതായി അറിഞ്ഞത്. വിരല്‍ അടയാള വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സതീഷ് ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ തിരുവല്ല പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

