പട്ടാപകൽ പഞ്ചായത്ത് ജീവനക്കാരിയുടെ വീട്ടിൽ മോഷണം; സംഭവം നെടുമങ്ങാട് വെള്ളനാട്

robbery

തിരുവനന്തപുരം: വെള്ളനാട് വാളിയറ മഠം വയലോരത്തിൽ ഇൻഡിക എയർലെൻസ് എൻജിനീയർ ശ്രീജിത്തിന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം. രണ്ടര പവന്റെ മാലയും ഒരു പവന്റെ വളയും ക്യാമറയും ബ്ലൂടൂത്ത് സ്പീക്കറും കവർന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.

അലമാരയിൽ നിന്ന് വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിൽ ആണ്. വീട്ടിന്റെ മുൻവശത്തെ കതകിന്റെ പൂട്ടിന്റെ വശം കമ്പിപ്പാറ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വീട്ടിന്റെ സിസിടിവി ദ്യശ്യങ്ങളിൽ നിന്ന് മോഷ്ടങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖത്ത് തൊപ്പി വച്ചതിനാൽ മുഖം വ്യക്തമല്ല. രണ്ട് യുവാക്കളാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് സിസിടിവിയിൽ വ്യക്തമാണ്.

ഒരുമണിയോടെ രണ്ടു പേര് എത്തി സ്ഥലം നിരീക്ഷിച്ച ശേഷം ആണ് മോഷണം നടത്തിയിട്ടുള്ളത്. 1.45 ന് ആണ് വന്നവർ വീണ്ടും തിരികെ എത്തുന്നത്. ശ്രീജിത്തിന്റെ ഭാര്യ വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാരിയാണ്. ഡോഗ് സ്കോഡ് സ്ഥലത്തെത്തും. ആര്യനാട് പൊലീസ് സ്ഥലത്തെത്തും എന്നും വിവരം.

Tags