വിവാഹ വീട് മരണ വീടായി ; ഇന്ന് വിവാഹം നടക്കാനിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു

dead
dead

എംസി റോഡില്‍ കളിക്കാവില്‍ വെച്ചാണ് ബുധനാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. 

വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. എംസി റോഡില്‍ കളിക്കാവില്‍ വെച്ചാണ് ബുധനാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്. 

ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ജിജോയ്ക്ക് ഒപ്പം ബൈക്കില്‍ ഉണ്ടാരുന്ന യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 

Tags