പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

The vehicle in which opposition leader VD Satheesan was traveling met with an accident

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിൽ വച്ചാണ് സംഭവം. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം. ആപകടത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. പിന്നീട് അദ്ദേഹം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

അപകടത്തെ കുറിച്ച് പ്രതിപക്ഷനേതാവിന്റെ ഫേസ്ബുക് കുറിപ്പ് ചുവടെ 

കണ്ണൂരിൽ നിന്ന് കാസർഗോഡെയ്ക്കുള്ള യാത്രാമധ്യേ കാഞ്ഞങ്ങാടിനടുത്ത് ബേക്കൽ പള്ളിക്കരയിൽ വച്ച് ഞാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. 
നല്ല മഴയായിരുന്നു. സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങിവന്ന വാഹനത്തിൽ തട്ടാതിരിക്കാൻ പോലിസ് പൈലറ്റ് ജീപ്പിന് മുന്നിലുണ്ടായിരുന്ന കാറുകൾ പെട്ടെന്ന് നിർത്തി. തൊട്ട് മുന്നിൽ പോയിരുന്ന കാറിൽ പൈലറ്റ്  വാഹനം  ഇടിച്ചു. ഞാൻ സഞ്ചരിച്ചിരുന്ന വാഹനം പൈലറ്റ് ജീപ്പിൻ്റെ പിൻഭാഗത്തും ഇടിച്ചു. ഞാനടക്കം വാഹനത്തിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ല.  

മാധ്യമങ്ങളിലൂടെ വാർത്ത അറിഞ്ഞ് നിരവധി പേർ വിളിക്കുന്നത് കൊണ്ടാണ് ഈ കുറിപ്പ് ഇടുന്നത്.  നേരിട്ടും അല്ലാതെയും കാര്യങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദി. മറ്റൊരു വാഹനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര തുടരുന്നു.

The vehicle in which opposition leader VD Satheesan was traveling met with an accident