പദ്ധതികളില്‍ ആവശ്യമായ തിരുത്തല്‍ വരുത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുക, ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ എം ഷാജി

km shaji

'ലൈഫ് മിഷന്‍ ഇല്ലാതാക്കും എന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും പദ്ധതിയെ തകര്‍ക്കാന്‍ വേണ്ടി വന്ന സര്‍ക്കാരല്ല ഇത്.

ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ എം ഷാജി. ഗ്രാമസഭകളുടെ എടുത്ത് കളയപ്പെട്ട അധികാരം തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാല്‍ ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കും എന്നല്ലെന്നും ഷാജി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കും എന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ ആ പദ്ധതിക്ക് എന്തോ കുഴപ്പം ഉണ്ടെന്ന് അവര്‍ക്ക് തന്നെ തോന്നുന്നത് കൊണ്ടാണെന്നും കെ എം ഷാജി പറഞ്ഞു.

'ലൈഫ് മിഷന്‍ ഇല്ലാതാക്കും എന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും പദ്ധതിയെ തകര്‍ക്കാന്‍ വേണ്ടി വന്ന സര്‍ക്കാരല്ല ഇത്. ഒരു സര്‍ക്കാരിന്റെ എല്ലാ പദ്ധതിയും തകര്‍ക്കാന്‍ അടുത്ത സര്‍ക്കാര്‍ തീരുമാനിച്ചാല്‍ രാജ്യം എങ്ങനെ മുന്നോട്ട് പോകും. പദ്ധതികളില്‍ ആവശ്യമായ തിരുത്തല്‍ വരുത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുക', കെ എം ഷാജി പറഞ്ഞു.

ഗ്രാമപഞ്ചായത്തുകളുടെ അധികാരം അവരില്‍ തിരിച്ചു എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും സിപിഐഎം സമരങ്ങള്‍ സംഘടിപ്പിച്ചോട്ടെയെന്നും കെ എം ഷാജി പറഞ്ഞു. സമരം ചെയ്യുമോ എന്ന് നോക്കിയിട്ട് മെറിറ്റ് ഉള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതികള്‍ അടിച്ചു തകര്‍ക്കാന്‍ വന്ന സര്‍ക്കാരല്ല ഇതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 'ഇത്ര വലിയ വിജയം നേടാന്‍ കാരണമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ ഫലപ്രദമായി നടപ്പാക്കുകയാണ് ഞങ്ങളുടെ പദ്ധതി. മഴക്കാല പൂര്‍വ ശുചീകരണകാര്യത്തില്‍ നാളെ അടിയന്തിര ഓണ്‍ലൈന്‍ യോഗം വിളിച്ചിട്ടുണ്ട്', കെ എം ഷാജി പറഞ്ഞു.

Tags