ഭക്തർ ക്ഷേത്രങ്ങളിൽ സമർപ്പിച്ച നിലവിളക്കുകൾ ലേലം ചെയ്യാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമല: ഭക്തർ ക്ഷേത്രങ്ങളിൽ സമർപ്പിച്ച ഉപയോഗിക്കാതെ കിടക്കുന്ന നിലവിളക്കുകൾ ലേലം ചെയ്യാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞ 12 വർഷക്കാലമായി നടവരവായി ലഭിച്ച ഓട്ടു വിളക്കുകളാണ് കോടതിയുടെ അനുമതിയോടെ ലേലം ചെയ്യുന്നത്. ഉത്സവങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന ഓട്ട് വിളക്കുകളും ചെമ്പ് സാധന സാമഗ്രികളും ഒഴികെയുള്ള വിളക്കുകളാണ് ലേലം ചെയ്യന്നത് . ഇതിനായി കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
ഇതിൻറെ ഭാഗമായി ഓരോ സബ് ഗ്രൂപ്പ് ഓഫീസർമാരുടെയും കീഴിലുള്ള ക്ഷേത്രങ്ങളിലെ വിളക്കുകളുടെ എണ്ണവും ഭാരവും തിട്ടപ്പെടുത്തി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർമാരുടെ മേൽനോട്ടത്തിലാണ് അവസാന ലിസ്റ്റ് തയ്യാറാക്കിയത്.
ഇനി ദേവസ്വം ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ മാർക്കറ്റ് വില നിശ്ചയിച്ച് മാധ്യമങ്ങൾ വഴി പരസ്യം നൽകി ടെണ്ടർ
നടപടിയിലേക്ക് കടക്കും. നിത്യേന ഉപയോഗിക്കാത്ത വിളക്കുകൾ നിശ്ചിത ഇടവേളകളിൽ അതാത് ക്ഷേത്രങ്ങളിൽ പരസ്യമായി ലേലം ചെയ്യുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായി ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ് പ്രശാന്ത് പറഞ്ഞു.