പുൽപ്പള്ളിയെ വിറപ്പിച്ച അക്രമകാരിയായ എട്ട് വയസ്സുകാരി പെൺ കടുവ മൃഗപരിപാലന കേന്ദ്രത്തിൽ നിരീക്ഷണത്തിൽ

the tiger trapped in pulpally is observation at the animal husbandry centre
the tiger trapped in pulpally is observation at the animal husbandry centre

സി.വി ഷിബു 

കൽപ്പറ്റ: പത്ത് ദിവസങ്ങൾക്ക് ശേഷം ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായ എട്ട് വയസ്സുളള പെൺകടുവ  ബത്തേരി കുപ്പാടിയിലെ ആനിമൽ ഹോസ് പൈസ് സെന്ററിൽ  നിരീക്ഷണത്തിൽ. പുൽപ്പള്ളി അമരക്കുനിയെ വിറപ്പിച്ച കടുവ പത്ത് ദിവസങ്ങൾക്കൊടുവിൽ കൂട്ടിലായതോടെ ജനങ്ങൾ വലിയ ആശ്വാസത്തിലാണ്.

വ്യാഴാഴ്ച രാത്രിയോടെയാണ് ദേവർഗദ്ദയിലെ കൂട്ടിൽ കടുവ കുടുങ്ങിയത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലായി അഞ്ച് കൂടുകളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്നത്. ഇന്നലെ രാത്രിയോടെ ഈ കൂടുകളിലൊന്നിൽ തന്നെ കടുവ കുടുങ്ങുകയായിരുന്നു.

വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്റെയും ആർ.ആർ.ടി.യുടെയും സംഘങ്ങൾ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങൾ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. വനം വകുപ്പിനെതിരെ ആളുകൾ പ്രക്ഷോഭം തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി  കടുവ കെണിയിൽ കുടുങ്ങിയത്. പത്ത് ദിവസം കൊണ്ട് 9 വളർത്തു മൃഗങ്ങളെ കടുവ ആക്രമിച്ചു.