'ചിന്ത ഞങ്ങളുടെ സഖാവാണ്, അപമാനിക്കുന്നവര്‍ ആ പണി നിര്‍ത്തണം, പിന്നെ മോങ്ങരുത്'; കെ അനില്‍കുമാര്‍

chinta
chinta

കരിങ്കാലി വെള്ളം കാണുമ്പോള്‍ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്നാണ് ചിന്ത ജെറോം പ്രതികരിച്ചത്.

സിപിഐഎം ജില്ലാ സമ്മേളനത്തിനിടെ സംസ്ഥാന സമിതി അംഗം ചിന്താ ജെറോം കരിങ്ങാലി വെള്ളം കുടിക്കുന്നത് ബിയറാണെന്ന വ്യാജ പ്രചരണം നടന്നിരുന്നു. ഇതിനെതിരെ ചിന്ത ജെറോം തന്നെ രംഗത്തുവന്നിരുന്നു. കരിങ്കാലി വെള്ളം കാണുമ്പോള്‍ ബിയറാണെന്ന് തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്നാണ് ചിന്ത ജെറോം പ്രതികരിച്ചത്. ഇപ്പോഴിതാ ചിന്ത ജെറോമിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സമിതിയംഗം കെ അനില്‍കുമാര്‍ രംഗത്തെത്തി.


ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രതികരണം സമൂഹമാധ്യമത്തില്‍ ആകില്ലെന്നാണ് അനില്‍കുമാറിന്റെ മുന്നറിയിപ്പ്. ചിന്ത ജെറോം തങ്ങളുടെ സഖാവാണെന്നും അപമാനിക്കുന്നവര്‍ ആ പണി നിര്‍ത്തണമെന്നും പിന്നെ മോങ്ങരുതെന്നും അനില്‍കുമാര്‍ പറഞ്ഞു.

അനില്‍കുമാറിന്റെ പ്രതികരണം ഇങ്ങനെ

ചിന്താ ജറോം ഞങ്ങളുടെ സഖാവാണു്.
ആക്രമിക്കാനും അപമാനിക്കാനും മുതിരുന്നവര്‍ ആ പണി നിര്‍ത്തുന്നതാണു് നല്ലത്..
സി പി ഐ എം കൊല്ലം ജില്ലാ സമ്മേളന വേദി.
കുപ്പിവെള്ളം നല്‍കിയത് ചില്ലു കുപ്പിയില്‍ .
സി. എസ് സുജാതയും എം എ ബേബിയും ഗോവിന്ദന്‍ മാസ്റ്ററുമെല്ലാം
അതേതരം കുപ്പിയില്‍ നിന്നു് വെള്ളം കുടിക്കുന്നത് കണ്ടു..
പക്ഷെ ചിന്താ ജറോം ആയതിനാല്‍
എന്തും എഴുതാമോ?
എങ്ങനെയും അവരെ അപമാനിക്കാവുന്ന ചിത്രം
പ്രസിന്ധീകരിക്കാമോ?
തനി തെമ്മാടിത്തരമാണത്.
മുഖ്യധാരാ മാധ്യമങ്ങള്‍ അവര്‍ക്കെതിരെ സൃഷ്ടിക്കുന്ന അപമാനകരമായ ആഖ്യാനങ്ങളുടെ പിന്‍ബലത്തില്‍ ഇത്തരം ഭീരുക്കള്‍
ഒളിയുദ്ധം നടത്തുകയാണു്.
ആ പണി വേണ്ട:
ഇടതുപക്ഷ നേതാക്കളായ സഹോദരിമാരെ ആക്രമിക്കാന്‍
നവ മാധ്യമങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മറുപടി
അതേ മാധ്യമത്തിലൂടെ തന്നെയായിരിക്കില്ല:
പിന്നെമോങ്ങരുത് ..
അത്തരക്കാര്‍ ഇരവാദം ഉന്നയിക്കു മ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍
അവര്‍ക്കൊപ്പം കൂടുമെന്നറിയാം.
തിരിച്ചു പ്രതികരിക്കുമ്പോള്‍
പക്ഷം പിടിക്കരുത്:


അഡ്വ.കെ.അനില്‍കുമാര്‍.
സി പി ഐ എം .
കേരള സംസ്ഥാന കമ്മറ്റിയംഗം.

Tags