വോട്ടെടുപ്പ് ദിനത്തില്‍ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

dead
dead

ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.

വോട്ടെടുപ്പ് ദിനത്തില്‍ സ്ഥാനാര്‍ത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ് സിഎസ് ബാബു. ബാബുവിന്റെ മരണത്തെതുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. 

tRootC1469263">

ഇന്നലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജസ്റ്റിന്‍ ഫ്രാന്‍സിസ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Tags