ചെന്താമര അന്ധവിശ്വാസി ; 'നീണ്ട മുടിയുള്ള സ്ത്രീ യാണ്' ഭാര്യ പോകാന്‍ കാരണമെന്ന് ജ്യോത്സ്യന്‍ പറഞ്ഞത് വിശ്വസിച്ച് ആദ്യ കൊലപാതകം


അന്ധവിശ്വാസമാണ് മുടി നീട്ടി വളര്‍ത്തിയ സജിതയുടെ കൊലപാതകത്തിന് കാരണമായത്.
നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര അന്ധവിശ്വാസി. ചെന്താമരയും ഭാര്യയും മക്കളും അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമെന്നാണ് വിശ്വസിക്കുന്നതെന്നാണ് ഇയാള്‍ സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് നല്‍കിയ മൊഴി.
കുടുംബപ്രശ്നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി പറഞ്ഞതായും സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിനോട് മൊഴി നല്‍കിയത്. ഈ അന്ധവിശ്വാസമാണ് മുടി നീട്ടി വളര്‍ത്തിയ സജിതയുടെ കൊലപാതകത്തിന് കാരണമായത്.
വീടിന്റെ പുറക് വശത്തുള്ള വാതിലൂടെ അകത്ത് കയറിയാണ് സജിതയെ അന്ന് വെട്ടിയത്. 'നീണ്ട മുടിയുള്ള സ്ത്രീ യാണ്' ഭാര്യ പോകാന്‍ കാരണമെന്ന് ഏതോ ജോത്സ്യന്‍ പറഞ്ഞതായും 5 വര്‍ഷം മുന്‍പ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. സജിതയാണ് ഇതെന്ന് ഉറച്ചുവിശ്വസിച്ച ഇയാള്‍ സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തി. സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭര്‍ത്താവിനേയും ഓടിയെത്തിയ അമ്മയേയും വകവരുത്തിയത്. അയല്‍പ്പക്കത്തെ വേറേ രണ്ടു സ്ത്രീകളേയും ഇയാള്‍ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിതിരുന്നു.
പ്രതി ചെന്താമരയെ ഭയന്ന് വീടിന് പുറത്തുള്ള ശുചിമുറിയില്‍ പോലും പോകാറുണ്ടായിരുന്നില്ലെന്ന് അയല്‍വാസി പുഷ്പയും പറയുന്നു. പ്രതി തയ്യാറാക്കിയ കൊല്ലാനുള്ളവരുടെ പട്ടികയില്‍ താന്‍ കൂടി ഉണ്ടെന്നും എപ്പോഴും മരണഭയത്തിലാണെന്നും പോത്തുണ്ടി സ്വദേശി പുഷ്പ പറഞ്ഞു.