റേഷന്‍ വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും

ration shop

റേഷന്‍ മേഖലയോടുള്ള അവഗണനക്കെതിരെ റേഷന്‍ വ്യാപാരികള്‍ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ അടച്ചിട്ടാണ് സമരം. ഇന്നലെ രാവിലെ എട്ടുമണിക്ക് തുടങ്ങിയ സമരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും.


തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ രാപകല്‍ സമരമാണ് നടത്തുന്നത്. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ റേഷന്‍ ഡീലേഴ്‌സ് കോഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, കിറ്റ് വിതരണം ചെയ്തിലെ കമ്മിഷന്‍ നല്‍കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെടിപിഡിഎസ് അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Tags