ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം: റിപ്പോർട്ട് തേടി പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ
Dec 17, 2024, 16:55 IST
വയനാട്: മാനന്തവാടിയിൽ ആംബുലൻസ് വിട്ടുകിട്ടാത്തതിനെ തുടർന്ന് ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്കു കൊണ്ടുപോയ സംഭവത്തിൽ റിപ്പോർട്ട് തേടി പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ. എടവക പഞ്ചായത്തിലെ പള്ളിക്കൽ വീട്ടിച്ചാൽ നാല് സെന്റ് ഉന്നതിയിലെ ചുണ്ടമ്മയുടെ (80) മൃതദേഹമാണ് പ്രദേശത്ത് നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ശമശാനത്തിലേക്ക് ഓട്ടോയില്‍ കൊണ്ടു പോകേണ്ടി വന്നത്.
ഈ സംഭവത്തിലാണ് വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷന് ലഭ്യമാക്കാൻ മാന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകിയത്.