ചുവന്ന് തുടുത്ത് തളിപ്പറമ്പ് വാനിലുയർന്നു ചെങ്കൊടി

The red flag went up on the van
The red flag went up on the van

ചിറവക്ക് പ്ളാസജങ്ഷൻ വഴി ബസ് സ്റ്റാൻഡിനു മുൻപിലൂടെ വന്ന് കോർട്ട് റോഡ് വഴിയാണ് ചുവപ്പു വളൻ ഡിയർ മാർ പൊതുസമ്മേളന നഗരിയിൽ പ്രവേശിച്ചത്.

തളിപ്പറമ്പ് : മണ്ണിൽ പണിയെടുക്കുന്ന കർഷകരുടെയും വിയർപ്പൊഴുക്കുന്ന തൊഴിലാളികളുടെയും അനീതിക്കെതിരെ മുഷ്ടി ചുരുട്ടുന്ന സാധാരണക്കാരുടെയും ആശയും ആവേശവുമായ സി.പി.എമ്മിൻ്റെ മൂന്നുനാൾ നീണ്ടുനിന്ന ജില്ലാ സമ്മേളനത്തിന്  തളിപ്പറമ്പിൽ ആവേശകരമായ പരിസമാപ്തി. എണ്ണമറ്റ കർഷക സമരങ്ങളാൽ ചുവന്ന തളിപ്പറമ്പിൻ്റെ മണ്ണിൽ ചക്രവാളങ്ങളെ ചുവപ്പിച്ച സൂര്യനോളം തുടുത്ത ചെങ്കൊടിയേന്തി ഒരു ലക്ഷത്തോളം പ്രവർത്തകരും. അനുഭാവികളും രാവിലെ മുതൽ പൊതുസമ്മേളന നഗരിയായ ഉണ്ട പറമ്പി ൽ പ്രത്യേകം സജ്ജമാക്കിയ സീതാറാം യെച്ചൂരി നഗറിൽ ചെറുജാഥകളായി എത്തിയിരുന്നു.

ഉച്ചയ്ക്ക് 2.30 ന് ചിറവങ്കിലും കാക്കത്തോടിലുമായി കേന്ദ്രീകരിച്ച പതിനഞ്ചായിരത്തോളം. വരുന്ന റെഡ് വളൻഡിയർ മാർ സമ്മേളന നഗരിയായ ഉണ്ടപ്പറമ്പിലെ പൊതുസമ്മേളനനഗരിയിലേക്ക് ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ പട്ടാളച്ചിട്ടയിൽ ചുവടുവെച്ചു..

ചിറവക്ക് പ്ളാസജങ്ഷൻ വഴി ബസ് സ്റ്റാൻഡിനു മുൻപിലൂടെ വന്ന് കോർട്ട് റോഡ് വഴിയാണ് ചുവപ്പു വളൻ ഡിയർ മാർ പൊതുസമ്മേളന നഗരിയിൽ പ്രവേശിച്ചത്. കേന്ദ്രികൃത പ്രകടനമില്ലെങ്കിലും 18 ഏരിയകളിൽ നിന്നുമായി വരുന്ന പ്രവർത്തകർ ചിറ വക്കിൽ നിന്നും ചെറു പ്രകടനങ്ങളായി പൊതു സമ്മേളന നഗരിയിലെത്തി.

ജനസാഗരത്തിൻ്റെ ആവേശം അലയടിക്കുന്ന പശ്ചാത്തലത്തിൽ പൊതു സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യു...സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗിക്കും.. സമാപനത്തോടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനത്തിൽ പ്രതി നിധികൾക്കായി അവതരിപ്പിച്ച സ്വാഗത ഗാനവും നൃത്ത ശിൽപ്പവും അവതരിപ്പിക്കും. അലോഷി യുടെ സംഗീത വിരുന്നും അരങ്ങേറും.

ശനിയാഴ്ച്ച ആരംഭിച്ച സമ്മേളനത്തിൽ 18 ഏരിയകളിൽ നിന്നായി 496 പ്രതിനിധികളും 51ജില്ലാ കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു. അൻപതംഗ ജില്ലാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. എം.വി ജയരാജൻ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി തുടരും.

Tags