ഫോണ്‍ ശരിയാക്കാന്‍ നല്‍കി, ഭര്‍ത്താവും പെണ്‍സുഹൃത്തുമായുള്ള ഫോണ്‍ സന്ദേശങ്ങള്‍ ഭാര്യക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ടെക്‌നീഷ്യനെതിരെ കേസ്
Feb 1, 2025, 07:01 IST


പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീന്‍ പ്രസാദാണ് ശരിയാക്കാന്‍ കൊടുത്ത ഫോണിലെ കാള്‍ റെക്കോര്‍ഡും ഫോട്ടോകളും ചോര്‍ത്തിയത്.
ഭര്‍ത്താവും പെണ്‍സുഹൃത്തുമായുള്ള ഫോണ്‍ സന്ദേശങ്ങള്‍ ഭാര്യക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ടെക്‌നീഷ്യനെതിരെ കേസ്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീന്‍ പ്രസാദാണ് ശരിയാക്കാന്‍ കൊടുത്ത ഫോണിലെ കാള്‍ റെക്കോര്‍ഡും ഫോട്ടോകളും ചോര്‍ത്തിയത്.
ഭര്‍ത്താവ് എസ്പിക്ക് നല്‍കിയ പരാതിയിലാണ് ഐടി വകുപ്പ് ചുമത്തി കേസെടുത്തത്. ഭര്‍ത്താവിന്റെ പെണ്‍ സുഹൃത്തും നവീനെതിരെ മറ്റൊരു പരാതി നല്‍കി. നടുറോഡില്‍ വച്ച് കടന്നുപിടിച്ചെന്നാണ് പരാതി. അതിലും പൊലീസ് കേസ് എടുത്തു. എന്നാല്‍ രണ്ടാമത്തെ കേസില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.