ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട് വില്‍ക്കാനുള്ള കാലാവധി 12 വര്‍ഷമായി ഉയര്‍ത്തി

home
home

ഏഴ് വര്‍ഷമെന്നത് ലൈഫ് പദ്ധതിയുടെ ലക്ഷ്യത്തിന് തന്നെ ദോഷകരമാണെന്ന് വിലയിരുത്തിയതിന് പിന്നാലെയാണ് കാലാവധി നീട്ടിയത്.

സര്‍ക്കാരിന്റ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി 12 വര്‍ഷമായി ഉയര്‍ത്തി. നേരത്തെ കാലാവധി ഏഴ് വര്‍ഷമായിരുന്നതാണ് 12 വര്‍ഷായി നീട്ടിയിരിക്കുന്നത്. ഏഴ് വര്‍ഷമെന്നത് ലൈഫ് പദ്ധതിയുടെ ലക്ഷ്യത്തിന് തന്നെ ദോഷകരമാണെന്ന് വിലയിരുത്തിയതിന് പിന്നാലെയാണ് കാലാവധി നീട്ടിയത്.


പിഎംഎവൈ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായധനം കിട്ടുന്ന മറ്റു പദ്ധതിയിലെ വീടുകള്‍ എന്നിവയ്ക്കും ഇതേ വ്യവസ്ഥയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമി പണയപ്പെടുത്തി ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനും ഇത് ബാധകമാണ്. ഗുണഭോക്താവ് അവസാനഗഡു കൈപ്പറ്റിയ തീയതി മുതലാണ് സമയം കണക്കാക്കുക.

കഴിഞ്ഞ ജൂലൈ ഒന്നുമുതലായിരുന്നു വീടുകള്‍ കൈമാറുന്നതിനുള്ള കാലാവധി ഏഴ് വര്‍ഷമായി ചുരുക്കിയത്. അതിന് മുമ്പ് പത്ത് വര്‍ഷവും പദ്ധതിയുടെ തുടക്കത്തില്‍12 വര്‍ഷവുമായിരുന്നു കാലാവധി.

Tags