പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം ; പ്രതി ജിബിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

police
police

വധശ്രമം, അടിപിടി, മോഷണം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് കോക്കാടന്‍ എന്ന് വിളിക്കുന്ന ജിബിന്‍.

സിപിഒ ശ്യാമ പ്രസാദിന്റെ കൊലപാതകത്തില്‍ പ്രതി ജിബിന്‍ ജോര്‍ജിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കൂസലില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയ രീതി പൊലീസിന് വിവരിച്ച് നല്‍കിയത്. 

വധശ്രമം, അടിപിടി, മോഷണം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് കോക്കാടന്‍ എന്ന് വിളിക്കുന്ന ജിബിന്‍.

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ബാറുകളില്‍ കയറി മറ്റുളളവരെ ഭീഷണിപ്പെടുത്തി മദ്യപിക്കുന്നത് ജിബിന്റെ വിനോദമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ പാറമ്പുഴ സ്വദേശി വിനീതിനേയും സഹോദരനേയും മര്‍ദ്ദിച്ച കേസില്‍ ജിബിനും സുഹൃത്തുക്കള്‍ക്കുമെതിരെ ഗാന്ധി നഗര്‍ പൊലീസില്‍ പരാതിയുണ്ട്.

തെളളകത്തെ ബാര്‍ ഹോട്ടലിന് സമീപം എം സി റോഡിലുളള സാലി ശശിധരന്‍ എന്നയാളുടെ കടയിലാണ് തര്‍ക്കമുണ്ടായത്. ഇത് പരിഹരിക്കാനായി ശ്യാമ പ്രസാദ് അങ്ങോട്ട് എത്തിയപ്പോഴാണ് ജിബിന്‍ ജോര്‍ജ് ആക്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുമ്പോള്‍ ജിബിന്റെ കൂടെ മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നതായി കടയുടമ പറഞ്ഞു. കട അടയ്ക്കാന്‍ സമ്മതിക്കാതെ ഇവര്‍ കടയുടമ സാലിയുമായി തര്‍ക്കിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം പൊലീസ് എത്തിയപ്പോള്‍ ജിബിന്റെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സാലി പറഞ്ഞു.

Tags