മാസപ്പടി വിവാദം; ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

high court

മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ സി.എം.ആര്‍.എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

സി.എം.ആര്‍.എല്‍ കമ്പനി ചെലവുകള്‍ പെരുപ്പിച്ചു കാട്ടിയെന്നാണ് ഇഡിയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സിന് നല്‍കിയ പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും ഇ.ഡി ആവശ്യപ്പെടുന്നു.

സി.എം.ആര്‍ എല്‍ കമ്പനിയ്‌ക്കെതിരെ വേറെയും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പേരില്‍ ഇ.ഡി ബുദ്ധിമുട്ടിക്കുന്നു എന്നാരോപിച്ചാണ് സി.എം.ആര്‍.എല്‍ ജീവനക്കാരുടെ ഹര്‍ജി. സിഎംആര്‍എല്ലില്‍ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Tags