ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തിരിച്ചു തന്നില്ല ; മധു മുല്ലശേരിക്കെതിരെ പരാതി നല്‍കി സിപിഐഎം
Dec 10, 2024, 05:56 IST


മൂന്നര ലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നാണ് സിപിഐഎം പരാതി.
ബിജെപിയിലെത്തിയ മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ സിപിഐഎം പൊലീസ് സ്റ്റേഷനില്‍. സിപിഐഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തിരിച്ചു തന്നില്ലെന്നാരോപിച്ചാണ് പരാതി. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമ്മിറ്റി പരാതി നല്‍കിയത്.
മൂന്നര ലക്ഷം രൂപ തിരികെ കിട്ടാനുണ്ടെന്നാണ് സിപിഐഎം പരാതി. അതേ സമയം തനിക്കാണ് പണം നല്‍കാനുള്ളതെന്നാണ് മധുവിന്റെ പ്രതികരണം.