ഇന്റര്‍നെറ്റ് പണിമുടക്കുന്നു ; മസ്റ്ററിങ് അവതാളത്തില്‍

wifi

മൂലമറ്റം : ഇന്റര്‍നെറ്റ് തുടര്‍ച്ചയായി പണിമുടക്കിയതോടെ മസ്റ്ററിങ് നടപടികള്‍ അവതാളത്തില്‍. മലയോര മേഖല ഉള്‍കൊള്ളുന്ന അറക്കുളം പഞ്ചായത്തില്‍ എടാട്, ഇലപ്പള്ളി, കണ്ണിക്കല്‍, പതിപ്പള്ളി, ആശ്രമം, കൂവപ്പിള്ളി, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് മസ്റ്ററിങ് നടത്താനായി മൂലമറ്റത്ത് എത്തുന്ന വയോധികരാണ് ഇന്റര്‍നെറ്റ് തുടര്‍ച്ചയായി പണിമുടക്കുന്നതോടെ നട്ടം തിരിയുന്നത്.

ഓട്ടോറിക്ഷ വിളിച്ചും ബസിനും മറ്റുമാണ് ഇവര്‍ മൂലമറ്റത്ത് എത്തുന്നത്. എപ്പോള്‍ വന്നാലും ഇന്റര്‍നെറ്റ് പ്രശ്‌നം മൂലം തിരികെ വീടുകളിലേക്ക് മടങ്ങുകയാണ്. മാസങ്ങളായി പെന്‍ഷന്‍ കിട്ടാതെ മരുന്ന് വാങ്ങാനും അരി വാങ്ങാനും മാര്‍ഗ്ഗമില്ലാതെ കഷ്ടപ്പെടുന്നവര്‍ കടം വാങ്ങിയ പണം ഓട്ടോ റിക്ഷകള്‍ക്ക് നല്‍കിയാണ് മസ്റ്ററിങിനായി എത്തുന്നത്.

എപ്പോള്‍ വന്നാലും നെറ്റ് കിട്ടുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. രോഗികളും അവശത അനുഭവിക്കുന്നവരും ഇത് മൂലം കഷ്ടപ്പെടുകയാണ്. എത്രയും വേഗം മസ്റ്ററിങ് നടത്താന്‍ സൗകര്യമുണ്ടാക്കണമെന്ന് പെന്‍ഷന്‍ ഗുണഭോക്തക്കള്‍ ആവശ്യപ്പെട്ടു.

Tags