ശബരിമലയിലെ പതിനെട്ടാം പടി കയറ്റം വേഗത്തിലാക്കി ഇന്ത്യൻ റിസർവ് ബറ്റാലിയൻ സംഘം

The Indian Reserve Battalion team climbed the pathinettampadi of Sabarimala faster
The Indian Reserve Battalion team climbed the pathinettampadi of Sabarimala faster

പി വി സതീഷ് കുമാർ

ശബരിമല: ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിൻ്റെ പ്രധാന ഘടകമായ പതിനെട്ടാം പടി കയറ്റം വേഗത്തിലാക്കി ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ ആർ ബി )സംഘം. സന്നിധാനത്ത് കഴിഞ്ഞ ദിവസം  ചുമതലയേറ്റ പോലീസിന്റെ മൂന്നാം ബാച്ചിനൊപ്പമുള്ള ഐ ആർ ബി സംഘത്തിനാണ് തീർത്ഥാടകരെ പതിനെട്ടാംപടി കയറ്റുന്ന ചുമതല നൽകിയിരിക്കുന്നത്.

The Indian Reserve Battalion team climbed the pathinettampadi of Sabarimala faster

ഈ സംഘത്തിലെ ബഹുഭൂരിപക്ഷം പേരും കഴിഞ്ഞ വർഷവും പതിനെട്ടാം പടി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ്. രണ്ടാം ബാച്ചിനൊപ്പം നിയോഗിക്കപ്പെട്ട കെ.എ.പി വിഭാഗത്തിന് ചുമതലയേറ്റ് രണ്ടു ദിവസങ്ങൾക്കു ശേഷമാണ് പടികയറ്റം വേഗത്തിലാക്കാൻ കഴിഞ്ഞത്.

The Indian Reserve Battalion team climbed the pathinettampadi of Sabarimala faster

എന്നാൽ ചുമതലയേറ്റ വെള്ളിയാഴ്ച മുതൽക്കേ മിനിറ്റിൽ 75 മുതൽ 82 തീർത്ഥാടകരെ വരെ പടി കയറ്റാൻ ഐആർബി സംഘത്തിന് സാധിക്കുന്നുണ്ട്. ഇക്കാരണത്താൽ കഴിഞ്ഞ രണ്ടു ദിവസമായി തൊണ്ണൂയിരത്തിന് മേൽ തീർത്ഥാടകർ എത്തിയിട്ടും വൻ തിരക്ക് ഒഴിവാക്കാനായി.