ഗവര്‍ണറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ല; ഭാരത മാതാവ് എന്നത് ചിത്രകാരന്റെ സങ്കല്‍പ്പമാണെന്ന് എംഎ ബേബി

The ED, which is supposed to expose corruption, is becoming corrupt: MA Baby
The ED, which is supposed to expose corruption, is becoming corrupt: MA Baby

ഗവര്‍ണര്‍ ചെയ്തത് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. ഗവര്‍ണര്‍ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു

രാജ് ഭവനിലെ ആര്‍എസ്എസ് ചിത്രത്തില്‍ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഭാരത മാതാവ് എന്നത് ചിത്രകാരന്റെ സങ്കല്‍പ്പമാണെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും എംഎ ബേബി പറഞ്ഞു. ഗവര്‍ണര്‍ ചെയ്തത് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. ഗവര്‍ണര്‍ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

tRootC1469263">

ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന സിപിഐ നിലപാടിനോടും എം എ ബേബി പ്രതികരിച്ചു. ഓരോ പാര്‍ട്ടിക്കും അവരുടേതായ നിലപാടുണ്ടെന്ന് എം എ ബേബി പറഞ്ഞു. സിപിഐയോട് സിപിഐഎമ്മിന് മത്സരമില്ല. ഗവര്‍ണര്‍ക്കെതിരെ സിപിഐ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും എംഎ ബേബി പറഞ്ഞു. അതേസമയം നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗവര്‍ണറും വ്യക്തമാക്കിയിട്ടുണ്ട്.

രാജ് ഭവനിലെ ഭാരതാംബയുടെ ചിത്രം ഒരുകാരണവശാലും അവിടെ നിന്ന് മാറ്റില്ലെന്ന തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഗവര്‍ണറെ തിരിച്ചുവിളിക്കണെമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയ സിപിഐ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.

Tags