ശബരിമലയിലേക്ക്‌ തീർഥാടകരുടെ പ്രവാഹം; ഇതുവരെ ദർശനം നടത്തിയത്‌ 20 ലക്ഷത്തിനടുത്ത്‌ തീർഥാടകർ

The flow of pilgrims to Sabarimala continues
The flow of pilgrims to Sabarimala continues

ശബരിമല: ശബരിമലയിലേക്ക്‌ തീർഥാടകരുടെ പ്രവാഹം തുടരുന്നു. 20 ലക്ഷത്തിനടുത്ത്‌ തീർഥാടകരാണ്‌ ഇതുവരെ ദർശനം നടത്തിയത്‌. മണ്ഡലകാല ആരംഭം മുതൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 19, 35,887 പേർ ദർശനം നടത്തി. മരക്കൂട്ടം മുതൽ തീർത്ഥാടകരെ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്.

The flow of pilgrims to Sabarimala continues

അപൂർവ്വം ചില നേരമൊഴിച്ചാൽ വലിയ നടപ്പന്തൽ തീർഥാടകരെ കൊണ്ട് നിറഞ്ഞ നിലയാണ് ഉള്ളത്. ഉഷ്ണ കാലാവസ്ഥ തീർഥാടകരെ ഏറെ വലയ്ക്കുന്നുണ്ട്. മണ്ഡല പൂജയ്ക്ക് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ വരും ദിവസങ്ങളിലും തീർഥാടകരുടെ എണ്ണത്തിൽ വർധനവ്‌ ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌.