സാമ്പത്തിക പ്രതിസന്ധി ; കലാമണ്ഡലത്തില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു
Dec 1, 2024, 07:05 IST
സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് കാരമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കേരള കലാമണ്ഡലത്തില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അധ്യാപക-അനധ്യാപക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് കാരമെന്നാണ് ഉത്തരവില്‍ പറയുന്നത്. രജിസ്ട്രാര്‍ ആണ് ഉത്തരവിറക്കിയത്. . പദ്ധതിയേതര വിഹിതത്തില്‍ നിന്നും ആവശ്യമായ തുക ലഭിക്കാത്തത് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതായി ഉത്തരവില്‍ പറയുന്നു.